കൊച്ചി: അസീസിയ ഓര്‍ഗാനിക് വേള്‍ഡ് സംഘടിപ്പിക്കുന്ന ജൈവ ഭക്ഷ്യോത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേള 25 മുതല്‍ 30 വരെ പാടിവട്ടം അസീസിയ കണ്വന്ഷന് സെന്ററില്‍ നടക്കും.
തൃശൂര്‍ പഴുവില്‍ സ്ഥിതിചെയ്യുന്ന അസീസിയയുടെ 65 ഏക്കര്‍ ഓര്‍ഗാനിക് ഫാമില്‍ കൃഷി ചെയ്യുന്ന 58ഓളം ഉത്പന്നങ്ങള്‍ മേളയിലുണ്ടാകും. പ്രമുഖ ജൈവ ഉത്പന്നങ്ങളും ജൈവത്തൈകളും ലഭ്യമാകും.